കൊല്‍ക്കത്ത: ആശുപത്രിയിലെ കുറ്റകൃത്യത്തിന് മുമ്പ് അന്നു രാത്രി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും ഇയാള്‍ നുണപരിശോധനയില്‍ വെളിപ്പെടുത്തി. കുറ്റകൃത്യത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കാമുകിയെ വിഡിയോ കോളില്‍ വിളിച്ച് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നും സഞ്ജയ് റോയ് നുണപരിശോധനയില്‍ സമ്മതിച്ചതായും പറയുന്നു.
കുറ്റകൃത്യം നടന്ന ദിവസം രാത്രി സഞ്ജയ് റോയ് സുഹൃത്തിനൊപ്പം മദ്യപിച്ചിരുന്നു. പിന്നീട് അവര്‍ ചുവന്ന തെരുവിലെത്തി. എന്നാല്‍ അവിടെ സെക്സ് ചെയ്തില്ലെന്നാണ് ഇയാള്‍ നുണപരിശോധനയ്ക്കിടെ പറഞ്ഞത്. അന്നു രാത്രി തെരുവില്‍ കണ്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും ഇയാള്‍ നുണപരിശോധനയില്‍ പറഞ്ഞു. പിന്നീടാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലേയ്ക്ക് എത്തുന്നത്.
യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സുഹൃത്തായ പൊലീസുകാരന്‍ അനുപം ദത്തയുടെ വീട്ടിലേയ്ക്ക് പോയതാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഫോണില്‍ പോണ്‍ വീഡിയോകള്‍ ധാരാളമുള്ളതായി സിബിഐ വ്യക്തമാക്കി. വിശ്രമിക്കാനായി സെമിനാര്‍ ഹാളിലേയ്ക്ക് പോയ സമയത്താണ് പിജി ഡോക്ടറെ ഇയാള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. ബലാത്സംഗവും കൊലപാതകവും ആത്മഹത്യയാക്കാന്‍ സന്ദീപ് ഘോഷ് ശ്രമിച്ചതായും ആരോപണമുണ്ട്. എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ 12 മണിക്കൂറിലധികം സമയം എടുത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞയാഴ്ച സുപ്രീംകോടതി കൊല്‍ക്കത്ത പൊലീസിനോട് ചോദിച്ചിരുന്നു. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കുന്നുണ്ട്.
Post a Comment