Sep 11, 2024

കലവൂരില്‍ ദമ്പതികള്‍ കൊന്നു കുഴിച്ചുമൂടിയ സുഭദ്രയുടേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്


ആലപ്പുഴ: കലവൂരില്‍ സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ ദമ്പതികള്‍ കൊന്നു കുഴിച്ചുമൂടിയ കൊച്ചി കടവന്ത്ര സ്വദേശിനിയായ വയോധിക സുഭദ്രയുടേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. സുഭദ്രയുടെ വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലും കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലുമായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.


ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം.

അതേസമയം കൃത്യത്തിനുശേഷം മുങ്ങിയ ദമ്പതികളായ മാത്യുവിനെയും ശര്‍മിളയെയും പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്. സുഭദ്രയെ കൊല്ലുന്നതിനു മുമ്പ് തന്നെ ഇരുവരും വീടിന് പിന്നില്‍ കുഴിയെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 

മാലിന്യം നിക്ഷേപിക്കാനെന്ന പേരില്‍ മാത്യുവും ശര്‍മിളയും തന്നെ കൊണ്ടു വീടിനു പിന്നില്‍ കുഴിയെടുപ്പിച്ചുവെന്നും അന്നേദിവസം വീട്ടില്‍ പ്രായമായ ഒരു സ്ത്രീയെ കണ്ടുവെന്നുമാണ് ജോലിക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

ആഗസ്ത് ഏഴിനായിരുന്നു ഈ സംഭവം. ജോലി ചെയ്തതിന്റെ ബാക്കി തുക വാങ്ങാന്‍ രണ്ട് ദിവസം കഴിഞ്ഞു ചെന്നപ്പോള്‍ കുഴി മൂടിയതായി കണ്ടുവെന്നും ജോലിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. സുഭദ്രയെ കാണാതായതിനെ തുടര്‍ന്ന് മകന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only