Sep 12, 2024

തിരുവമ്പാടിയിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ടു


തിരുവമ്പാടി : തിരുവമ്പാടിയിൽ ഭാരത് പെട്രോൾ പമ്പിന് സമീപം സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ സ്കൂൾ വിദ്യാർത്ഥികളുമായി പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്. അമ്പലപ്പാറ റോഡിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ടു മെയിൻ റോഡിന് മറുവശത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ബസ്സിനടിയിൽ പെട്ട ഒരു വിദ്യാർത്ഥി നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മെയിൻ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.


ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only