Sep 28, 2024

അർജുനെ അഗ്നിയേറ്റുവാങ്ങി; കണ്ണീർ സാക്ഷിയായി അയാനും ജനക്കൂട്ടവും.




കോഴിക്കോട്: തന്നോടൊപ്പം കളിലോറി ഓടിച്ചുകളിച്ച അച്ഛൻ വെള്ളപുതച്ച് ചിതയിൽ കിടക്കുമ്പോൾ അമ്മയുടെ ഒക്കത്ത് ഒന്നുമറിയാതെ നിൽക്കുകയാണ് കുഞ്ഞ് അയാൻ. ചിതയ്ക്ക് സഹോദരങ്ങൾ തീ കൊളുത്തുമ്പോഴും അച്ഛൻ തിരികെ വരി​ല്ലെന്ന് അവൻ അറിയുന്നുണ്ടാവില്ല. ഒടുവിൽ, അതിരാവിലെ മുതൽ കാത്തിരുന്ന പതിനായിരങ്ങളെ സാക്ഷിയാക്കി അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.


കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ വീടിന്റെ മുറ്റത്ത് മതിലിനോട് ചേർന്ന് ഒരുക്കിയ ചിതയിലാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്. 11.20 വരെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രിമാരും എം.എൽ.എമാരും ജനപ്രതിനിധികളുമടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.

ജൂലൈ എട്ടിന് വീട്ടിൽനിന്നിറങ്ങിയ അർജുൻ, 16നാണ് ഷി​രൂ​ർ ദേ​ശീ​യ​പാ​ത​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞത്. 72 നാളിന് ശേഷം ഗംഗാവാലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹം കാ​ർ​വാ​റി​ലെ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യിലേക്ക് മാറ്റി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഡി.​എ​ൻ.​എ പ​രി​ശോ​ധാ​ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെയാണ് ഭൗ​തി​ക​ശ​രീ​രം കു​ടും​ബ​ത്തി​ന് കൈ​മാ​റിയത്.

ഒടുവിൽ, 82 ദിവസത്തിനു ശേഷം അവൻ വീടിന്റെ പടികടന്ന് തിരികെയെത്തി. തന്റെ വിയർപ്പിൽ പണിതുയർത്തിയ വീട്ടിൽ ചേതനയറ്റ ശരീരമായാണ് അവസാനവരവ്. ഇനിയീ പടികടന്ന് അവൻ പുറത്തേക്കു പോകില്ല. ലോറിയുടെ വളയം പിടിച്ച് അകലങ്ങളിലേക്ക് യാത്ര പോവില്ല. നാട്ടുകാരുടെ, വീട്ടുകാരുടെ, കൂട്ടുകാരുടെ പ്രിയപ്പെട്ട അർജുൻ.

നി​റ​ക​ണ്ണു​ക​ളോ​ടെ അ​ർ​ജു​ന്റെ സ​ഹോ​ദ​ര​ൻ അ​ഭി​ജി​ത്തും ഭാ​ര്യാ​സ​ഹോ​ദ​ര​ൻ ജി​തി​നും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങിയ അർജുൻ്റെ മൃതദേഹത്തിൽ കാസർകോട് ബസ്സ്റ്റാന്റ് പരിസരത്ത് ജില്ല കലക്ടർ കെ. ഇമ്പശേഖർ പുഷ്പചക്രമർപ്പിച്ചു. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

കോ​ഴി​ക്കോ​ട്ടേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ടെ ഒ​രി​ക്ക​ൽ​കൂ​ടി ഷി​രൂ​രി​ലെ ദു​ര​ന്ത​സ്ഥ​ല​ത്ത് വാ​ഹ​ന​വ്യൂ​ഹം നി​ർ​ത്തി. സ​ങ്ക​ടം പെ​യ്യു​ന്ന മ​ന​സ്സോ​ടെ അ​ഞ്ചു​മി​നി​റ്റോ​ളം സ​ർ​വ​രു​ടെ​യും പ്രാ​ർ​ഥ​ന. മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നില്‍ നിന്ന് ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കണ്ണാടിക്കലിലെത്തിയത്. ആദ്യം വീടിനകത്ത് ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം മൃതദേഹം അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കാൻ വിട്ടുകൊടുത്തശേഷണമാണ് നാട്ടുകാർക്കും മറ്റുള്ളവർക്കും ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെച്ചത്.

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ൽ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫ്, ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ, മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, എകെ ശശീന്ദ്രൻ, ലോറി ഉടമ മനാഫ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. അതിവൈകാരികമായ നിമിഷങ്ങൾക്കാണ് കണ്ണീരണിഞ്ഞ് കണ്ണാടിക്കൽ ഗ്രാമം സാക്ഷിയായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only