Sep 6, 2024

വേറിട്ടൊരു അധ്യാപക ദിനവുമായി അബൂബക്കർ മാസ്റ്റർ


കൊടിയത്തൂർ : കൊടിയത്തൂർ വാർഡ് മെമ്പറായ ടി.കെ.അബൂബക്കർ മാസ്റ്റരുടെ നേതൃത്വത്തിൽ വ്യതിരിക്തമായൊരു അധ്യാപക ദിനാചരണം നടന്നു. തന്റെ വാർഡിൽ നിന്നും ഇതുവരെ മരണപ്പെട്ടുപ്പോയ പത്ത് അധ്യാപകരെക്കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കി പ്രദർശിപ്പിച്ചും പുതുതായി PSC നിയമനം ലഭിച്ച 5 പുതിയ അധ്യാപകരെയും അടുത്ത വർഷത്തെ റാങ്ക് ലിസ്റ്റിൽ ആദ്യ നിരയിലുൾപ്പെട്ട VC. അലി എന്നിവരെ ആദരിച്ചുമാണ് വേറിട്ടൊരു അധ്യാപക ദിനമാചരിച്ചത്. 
വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഇ. ഉസ്സൻ മാസ്റ്റർ സ്മൃതി സാംസ്കാരിക നിലയത്തിൽ നടന്ന ദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ
കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. T.T. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ റഫീഖ് കുറ്റിയോട്ട് ഡോക്യുമെന്ററി വിശദീകരണം നടത്തി. കണ്ണാട്ടിൽ അബ്ദുല്ല, പി.പി.മുഹമ്മദുണ്ണി , എം. ഇമ്പിച്ചാലി , എം.കെ. റസാഖ്, പി.വി. ഇമ്പിച്ചാലി , എം. അഹ്‌മദ്‌, ഇ. ഉസ്സൻ ,വി.സി.അബ്ദുല്ല, വി.കെ.അബ്ദുറഹ്മാൻ , കാവിൽ ഹുസൈൻ എന്നീ മൺമറഞ്ഞ അധ്യാപകരെയാണ് ഓർത്തെടുത്തത്. മെഹബൂബ കളത്തിങ്ങൽ, ഷംന. PV, ജസീല AP, ഷമീന AMB, ജസീന എം.കെ എന്നിവരാണ് PSC നിയമനം ലഭിച്ചർ.പഞ്ചായത്ത് സ്റ്റിയറിംങ്ങ് കമ്മിറ്റി മെമ്പർ ഷംസുദ്ദീൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. കെ.പി.അബ്ദുറഹ്‌മാൻ, കെ.ടി.ഹമീദ്, റാഫി കുയ്യിൽ, റഷീദ് കുയ്യിൽ, കെ.ദാസൻ , ഇ.കുഞ്ഞി മായിൻ, ആത്തിഖ, മുംതാസ് എന്നിവർ സംസാരിച്ചു. ജാഫർ പുതുക്കുടി സ്വാഗതവും നൗഫൽ പി. നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only