തിരുവമ്പാടി: കൂടരഞ്ഞിയിലെ പന്നി ഫാമിൽ നിന്നും പിക്കപ്പ് മോഷണം പോയ സംഭവത്തിൽ മോഷ്ടാവിനേയും വാഹനവും മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും പോലീസ് പിടികൂടി.
പന്നി ഫാമിൽ ജോലിക്കെത്തിയ പാലക്കാട് കൊല്ലങ്കോട് സ്വദേശി മൃണാൾ മനു ചന്ദ്രശേഖരൻ എന്നയാളാണ് മോഷണം നടത്തിയത്.
മിനിലോറിയിൽ ഉണ്ടായിരുന്ന മുപ്പതോളം പ്ലാസ്റ്റിക്ക് ബാരലുകൾ ഇയാൾ അരിക്കോട് ഭാഗത്ത് വില്പന നടത്തിയത് പോലീസ് കണ്ടെടുത്തു.
പ്രതിയെ തിരുവമ്പാടി പോലീസ് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment