Sep 4, 2024

മാലിന്യമുക്ത കോടഞ്ചേരി, പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു.


കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള "ക്ലീൻ ഗ്രീൻ കോടഞ്ചേരി" പദ്ധതിയുടെ പഞ്ചായത്ത് തല ശില്പശാല


കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡൻറ് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ ചിന്ന അശോകൻ റിയാനസ് സുബൈർ ഷാജി മുട്ടത്ത് ബിന്ദു ജോർജ് ഷാജു ടി പി തേന്മലയിൽ വാസുദേവൻ ഞാറ്റുകാലായിൽ റോസിലി മാത്യു സിസിലി ജേക്കബ് സൂസൻ േകഴപ്പാക്കൽ ലീലാമ്മ കണ്ടത്തിൽ റോസമ്മ കൈത്തുങ്കൽ ചിന്നമ്മ മാത്യു വായിക്കാട്ട് റീന സാബു കോടഞ്ചേരി സർവീസ് ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സെക്രട്ടറി സീനത്ത് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ നന്ദിയും അർപ്പിച്ചു.

ഒക്ടോബർ 2 മുതൽ മാർച്ച് 31 വരെ നടപ്പിലാക്കുന്ന വിവിധ മാലിന്യമുക്ത പരിപാടികളെക്കുറിച്ച് ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അഷറഫ് വിശദീകരിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ക്ലിൻ ഗ്രീൻ കോടഞ്ചേരിയുടെ കീഴിൽ നടപ്പിലാക്കിയ വിവിധ മാലിന്യമുക്ത പദ്ധതികളുടെ പ്രസന്റേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ് നടത്തി.

ശുചിത്വകേരള മിഷൻ റിസോഴ്സ് പേഴ്സൺ ലാജുവന്തി ഖര ദ്രവ മാലിന്യ സംസ്കരണങ്ങളെ കുറിച്ച് ജൈവ അജൈവ മാലിന്യ സംസ്കരണത്തെക്കുറിച്ചും ക്ലാസെടുത്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളുടെ പ്രധാന അധ്യാപകർ, വിവിധ സ്ഥാപന മേധാവികൾ ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ,  രാഷ്ട്രീയപാർട്ടി പ്രതിനിധികൾ വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only