കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാംടൂറിസ പദ്ധതിയുടെ ഭാഗമായ തിരുവമ്പാടി സർക്യൂട്ട് വിലയിരുത്താൻ പി.ആർ.ഡി. യിലെയും ഡിറ്റിപിസി യിലെയും ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് സന്ദർശനം നടത്തി.
തിരുവമ്പാടിയിലെ ഫാംടൂറിസ സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ സംഘത്തെ സ്വീകരിക്കുകയും പ്രധാന ഫാമുകൾ സന്ദർശിക്കുവാൻ അവസരം ഒരുക്കുകയും ചെയ്തു.
ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേ, ബോണി ജോസഫിന്റെ ഗ്രേയ്സ് ഗാർഡൻ, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമ്മൽ ഫാം, ജോർജ്ജ് പി.സി യുടെ അക്വാ പെറ്റ്സ് ഇന്റർനാഷണൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ദേവസ്യ മുളക്കൽ, എമേഴ്സൻ കല്ലോലിക്കൽ എന്നിവരുമായി ചര്‍ച്ചകൾ നടത്തുകയും ചെയ്ത പി.ആർ.ഡി. ഡെപ്യൂട്ടി ഡയറക്ടർ ശേഖരൻ കെ.ടി., ഡിറ്റിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാൽ, പ്രമുഖ കർഷകനും സംഘാടകനുമായ രാജൻ കരിങ്ങാട് എന്നിവരടങ്ങിയ സന്ദർശക സംഘം തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ട്, സൊസൈറ്റി എന്നിവയുടെ നടത്തിപ്പിൽ മികച്ച സംതൃപ്തി രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തിന്റെ ഫാംടൂറിസ പദ്ധതി കൂടുതൽ വിപുലീകരിക്കുമെന്നും കർഷകർക്ക് കൂടുതൽ ഗുണകരമാകുന്ന തരത്തിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതാണെന്നും വൈസ് പ്രസിഡണ്ട് ഗവാസ് പറഞ്ഞു. കർഷകരുടെ ഉന്നമനം സാധ്യമാകുന്ന തരത്തിലുളള പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം എന്നും ശ്രീ ഗവാസ് അറിയിച്ചു.
Post a Comment