മുക്കം: ക്ലാസിൽവെച്ച് വിദ്യാർഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന്റെ പേരിൽ പോക്സോ കേസെടുത്തു. മുക്കം മുരിങ്ങം പുറായി സ്വദേശി യുടെ പേരിൽ പത്തു വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി.യു.പി. വിഭാഗം അധ്യാപകനായ ഇയാൾ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പരാതി.
കൗൺസിലിങ്ങിനിടെ കുട്ടികൾ അധ്യാപികയോട് പീഡനവിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.തുടർന്ന് അധ്യാപിക ശിശുക്ഷേമസമിതിക്ക് പരാതി കൈമാറുകയായിരുന്നു. അധ്യാപകൻ നാട്ടിലില്ലെന്നും അന്വേഷണത്തിൽ ഇയാൾ ഉംറയ്ക്ക് പോയതാണെന്ന വിവരമാണ് ലഭിച്ചതെന്നും മുക്കം പോലീസ് അറിയിച്ചു.
Post a Comment