Sep 3, 2024

വെള്ളരി നാടക പ്രവർത്തകർക്ക് മുക്കത്ത് ആദരവ് സംഘടിപ്പിക്കുന്നു.


മുക്കം:
അന്യംനിന്ന് പോകുമായിരുന്ന വെള്ളരി നാടകത്തിന് പുതുജീവൻ നൽകി വീണ്ടും അരങ്ങത്തേക്ക് കൊണ്ട് വന്ന കീഴുപറമ്പ് വെ ള്ളരി നാടകം തീയേറ്റേഴ്സിൻ്റെ അണിയറ പ്രവർത്തകരെ മുക്കത്തുകാർ ഈ വരുന്ന 6 ന് വെള്ളിയാഴ്ച വൈകു: 4 മണിക്ക് മുക്കം EMS ഓഡിറ്റോറിയത്തിൽ വെച്ച് ആദരിക്കുന്നു.
മുക്കം മാമ്പറ്റയിൽ 6 മാസങ്ങൾക്ക് മുമ്പ് 3 ദിവസങ്ങളിലായി വിത്തും കൈകോട്ടുമെന്ന വെള്ളരി നാടകം അരങ്ങേറിയിരുന്നു. ആയിരങ്ങളാണ് ഈ നാടകം കാണാൻ എത്തിയിരുന്നത്. കേരള വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ
വെള്ളരി നാടകം പരിചയപ്പെടുത്തിയിട്ടുണ്ട്.
മുക്കത്ത് നടക്കുന്ന സ്നേഹാദരവ്ചടങ്ങ് ബഹുസ്വരം സാംസ്ക്കാരിക വേദി മുക്കവും അക്കാദമിക് റിസർച്ച് ഗ്രൂപ്പുമാണ് സംഘടിപ്പിക്കുന്നത്.
2023 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര അവാർഡ് ജേതാവ് ബീന ആർ ചന്ദ്രൻ ചടങ്ങ് ഉൽഘാടനം ചെയ്യും തൃശൂർ കലാപാഠശാല ആറങ്ങോട്ട്കര അവതരിപ്പിക്കുന്ന ഒറ്റ ഞാവൽ മരം എന്ന ഏകപാത്ര നാടകം വേദിയിൽ അവതരിപ്പിക്കും.
മുക്കം മുൻസിപ്പൽ ചെയർമാൻ ബാബു മുഖ്യാതിഥിയായിരിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only