Sep 9, 2024

ഉന്നമനത്തിനായി ഐഇസി കാമ്പയിൻ സംഘടിപ്പിച്ചു.


കേന്ദ്ര പട്ടികവർഗ്ഗ മന്ത്രാലയം കേരള സർക്കാർ പട്ടിക വർഗ്ഗ വികസന വകുപ്പ് മുഖേന കോടഞ്ചേരി പഞ്ചായത്തിലെ പ്രത്യേക ദുർബല ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക വിഭാഗത്തിൻറെ ഉന്നമനത്തിനായി ഐഇസി കാമ്പയിൻ സംഘടിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി

 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

 വാർഡ് മെമ്പർ റോസിലി മാത്യു ,kirthads റിസർച്ച് ഓഫീസർ ജീവൻ കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ് ,കോടഞ്ചേരി മെഡിക്കൽ ഓഫീസർ ഹസീന, കൃഷി ഓഫീസർ രമ്യാരാജൻ ,ലീഡ് ബാങ്ക് മാനേജർ ജ്യോതിസ് സോമൻ ,ഫിനാൻഷ്യൽ ലിറ്ററസി കൺവീനർ അയോണാ ജോർജ്ജ്, കേരള ഗ്രാമീൺ ബാങ്ക് അസിസ്റ്റൻറ് മാനേജർ ലിഖിന തുടങ്ങിയവർ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. 

പി എം ജർമൻ നോഡൽ ഓഫീസർ നിസാറുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.

 പരിപാടിയിൽ റേഷൻ കാർഡ് ഇല്ലാത്ത മൂന്ന് കുടുംബങ്ങൾക്ക് റേഷൻ കാർഡ് വിതരണം ചെയ്തു.

 കൂടാതെ ബാങ്ക് അക്കൗണ്ട് ക്യാമ്പ്, സിക്കിൽ സെൽ അനീമിയ സ്ക്രീനിങ് ടെസ്റ്റ് ക്യാമ്പ് എന്നിവയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു .

കോഴിക്കോട് ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ ശ്രീജകുമാരി സ്വാഗതവും കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലീഷ് നന്ദിയും രേഖപ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only