കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ഹോമിയോപതി ഡിസ്‌പൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെയും ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സൗജന്യ ഹോമിയോ കിറ്റ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ റോസിലി ജോസ്, ജോസ് തോമസ് മാവറ, വാർഡ് മെമ്പർമാരായ ബോബി ഷിബു, ജെറീന റോയി, സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു M, ജോണി വാളിപ്ലാക്കൽ,മോളി തോമസ്, വി. എ. നസീർ, എന്നിവർ സംസാരിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ലിയ വിഷയാവതരണം നടത്തി. ഡോ. കൃഷ് ണേന്ദു യോഗ ക്ലാസ്സിന് നേതൃത്വം നൽകി. ചടങ്ങിൽ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹബീനത്ത് നന്ദി പറഞ്ഞു.
KMCT ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു
ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് koodaranji sevice ബാങ്കിൻ്റെയും നീതി പോളി ക്ലിനിക് ൻ്റെയും സഹകരണത്തോടെ സൗജന്യ രക്ത പരിശോധന നടത്തി.കൂടരഞ്ഞി ഫാമിലി ഹെൽത്ത് സെൻ്റർ ൻ്റെ സഹകരണത്തോടെ ജീവിത ശൈലീരോഗങ്ങളുടെ സ്ക്രീനിങ്ങും മുക്കം TB യൂണിറ്റ് ൻ്റെസഹകരണത്തോടെ TB screening um നടത്തി നടത്തി.200 ലധികം വയോജനങ്ങൾ പങ്കെടുത്തു
Post a Comment