Sep 13, 2024

KSRTC ജീവനകാരിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; തീരുമാനം പിൻവലിച്ചു


തിരുവനന്തപുരം: കെഎസ്ആർടിസി ജീവനകാരിൽനിന്ന് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നൽകിയതായാണ് വിവരം. ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.


ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായാണ് ശമ്പളത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനും നീക്കം നടന്നത്. ജീവനക്കാരുടെ അഞ്ചുദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായിരുന്നു നിർദേശം. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only