Oct 29, 2024

ദിവ്യ യെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു


എഡിഎമ്മിന്റെ ആത്മഹത്യാക്കേസിൽ കീഴടങ്ങിയ പി.പി.ദിവ്യയെ ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധനയക്ക് ശേഷം തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ എത്തിച്ചിരുന്നതിന് ശേഷമാണ് റിമാൻഡ് ഉത്തരവുണ്ടായത്. പ്രതിപക്ഷ സംഘടനകളുടെ കനത്ത പ്രതിഷേധങ്ങൾക്കിടയിലൂടെയാണ് ദിവ്യയെ തളിപ്പറമ്പ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് അനുരാജ് എസ്.വിയുടെ വസതിയിലെത്തിച്ചത്. വാഹനം എത്തുന്നതിന് മുമ്പുതന്നെ വസതിയുടെ പരിസരങ്ങളിലായി തമ്പടിച്ച യുത്ത് ലീഗ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദിവ്യയെ കൊണ്ടുപോയ പല പ്രദേശങ്ങളിലും കരിങ്കൊടി പ്രതിഷേധവും ഉണ്ടായിരുന്നു.



14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ശേഷം പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി. വനിതാ ജയിൽ പരിസരത്ത് പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകരും ഒത്തുകൂടിയിരുന്നു.

ദിവ്യയുടെ അഭിഭാഷകൻ നാളെ തലശേരി ജില്ലാ സെക്ഷൻസ് കോടതിയിൽ ജാമ്യ ഹരജി സമർപ്പിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only