Oct 1, 2024

കവചം പരീക്ഷണം: സംസ്ഥാനത്ത് പലയിടത്തായി ഇന്ന് സൈറണ്‍ മുഴങ്ങും; പരിഭ്രാന്തി വേണ്ട


തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് നടക്കും. കവചം പരീക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.


പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് ‘കവചം’ എന്ന പേരില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്‌ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈല്‍ ടവറുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമൊക്കെ സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സാധിക്കും. പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാവിലെയും വൈകിട്ടുമായാണ് സൈറണുകളുടെ പരീക്ഷണം നടക്കുക.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only