Oct 13, 2024

ത്രിക്കുടമണ്ണതൂക്ക് പാലം പുനസ്ഥ പിക്കണം സിപിഐഎം കാരശ്ശേരി നോർത്ത് ലോക്കൽ സമ്മേളനം.


മുക്കം:

എൽ ഡി ഫ് കാരശ്ശേരി കാരശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതിയുടെ കാലത്ത് നിർമ്മിച്ച ത്രികുടമണ്ണതൂക്ക് പാലം യഥാസമയം അറ്റകുറ്റപണി നടക്കാത്തതിനാലും, പ്രകൃതിക്ഷോഭ ത്താലും തകർന്നു പോയിരിക്കയാണ്‌, പ്രസ്തുത പാലം അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് സി പി ഐ എം കാരശ്ശേരി നോർത്ത് സമ്മേളനം പ്രേമേ യത്തിലൂടെഅവശ്യ പെട്ടു 


ഒക്ടോബർ 12 13 തീയതികളിൽ  തേക്കും കുറ്റിയിൽ നടന്നു,( പ്രതിനിധി സമ്മേളനം 12ന് ഡിജെ സേവ്യർ നഗറിലും, പൊതുസമ്മേളനം 13ന് കെ ശ്രീധരൻ നഗറിലും ) പ്രതിനിധി സമ്മേളനം സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ബാബു ഉദ്ഘാടനം ചെയ്തുലോക്കൽ കമ്മിറ്റി സെക്രട്ടറി സജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു, 27 ബ്രാഞ്ചുകളിൽ 29 സഖാക്കൾ ചർച്ചയിൽ പങ്കെടുത്തു, ജില്ലാ സെക്രട്ടറിയേറ്റ് അംഗംടി.വിശ്വനാഥൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ, ജോണി ഇടശ്ശേരി, കെടി ബിനു, കെ പി ഷാജി, മാന്ത്ര വിനോദ് തുടങ്ങിയവർ സംസാരിച്ചു, കെ ശിവദാസൻ, പി എൻ ഷീബ,ഗിരീഷ് കുമാർ തുടങ്ങിയ അംഗങ്ങൾ അടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു, വിപിൻ ബാബു രക്തസാക്ഷി പ്രമേയവും, കെ കെ നൗഷാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു, 

കെ ശിവദാസൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു, 13ന് നടന്ന പൊതു സമ്മേളനം, ജില്ലാ സെക്രട്ടറിക്ക് മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, സജി തോമസ് അധ്യക്ഷനായി,ടി. വിശ്വനാഥൻ, മാന്ത വിനോദ്, ദിപു പ്രേംനാഥ്‌, കെ കെ നൗ ഷാദ്,യു പി മരക്കാർ തുടങ്ങിയവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only