മുക്കം:ജല അതോറിറ്റി കോഴിക്കോട് ഡിവിഷന്റെ പരിധിയില്‍ വരുന്ന കോര്‍പ്പറേഷന്‍, കൊടുവളളി, മുക്കം, രാമനാട്ടുകര മുനിസിപ്പിലിറ്റികള്‍, എലത്തൂര്‍, കക്കോടി, ചേളന്നൂര്‍, തലക്കുളത്തൂര്‍, തിരുവമ്പാടി, മടവൂര്‍, താമരശ്ശേരി, ഓമശ്ശേരി, കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, കോടഞ്ചേരി, കടലുണ്ടി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ വെള്ളക്കരം കുടിശ്ശിക ഉളളവരുടേയും പ്രവര്‍ത്തന രഹിതമായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തവരുടേയും വെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി.
അതിനാല്‍ ഒക്ടോബര്‍ 15 നകം വെള്ളക്കരം കുടിശ്ശിക അടച്ചു തീര്‍ത്തും പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റി സ്ഥാപിച്ചും ഉപഭോക്താക്കള്‍ നടപടിയില്‍ നിന്ന് ഒഴിവാകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0495-2370584.
Post a Comment