Oct 20, 2024

വയനാട് മുണ്ടക്കൈ ദുരിത ബാധിതരിലേക്ക് ഉപജീവന മാർഗ്ഗവുമായി വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് ടീം എൻ എസ് എസ്


മുക്കം:
ആനയാംകുന്ന് : വയനാട് ചൂരൽമല , മുണ്ടക്കൈ മേഖലയിലെ ദുരിതത്തിൽ ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുന്ന കുടുംബങ്ങളിലേക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം നൽകുന്നതിന് ഉപജീവന മാർഗ്ഗമായി രണ്ട് തയ്യൽ മെഷീൻ നൽകി കൊണ്ട് വി എം എച്ച് എം എച്ച് എസ് എസ് ആനയാം കുന്നിലെ എൻ എസ് എസ് ടീം മാതൃകയായി.
എൻ എസ് എസിൻ്റെ കേരള സംസ്ഥാന നോർത്ത് റീജിയണൽ തല ഉദ്ഘാടന ചടങ്ങിൽ തയ്യൽ മെഷീൻ ഗുണഭോക്താക്കൾക്ക് കൈമാറി കൊണ്ട് റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീചിത് എസ് ഉപജീവനം പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ നസീറ കെ.വി സ്വാഗതമാശംസിച്ച പരിപാടിയിൽ തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ രതിഷ് ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് വയനാട് ജില്ലാ കോർഡിനേറ്റർ ഷ്യാൽ കെ.എസ് മുഖ്യ അതിഥി ആയിരുന്നു., കോഴിക്കോട് വടകര ക്ലസ്റ്റർ കോർഡിനേറ്റർ ഷാജി കെ , മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണൻ, അധ്യാപകരായ സുഹൈർ എൻ കെ മിഥുൻ ജോസ്, ജോമോ ജൂലിയറ്റ് ,ഫെബിന എം.കെ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. വൊളണ്ടിയർ ലീഡർ മിൻഹ പി നന്ദി അറിയിച്ചു സംസാരിച്ച ശേഷം പ്രോഗാമിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് അവസാനിപ്പിച്ചു

TEAM NSS
UNIT 22
VMHMHSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only