Oct 8, 2024

കാട്ടാന ആക്രമണത്തിൽ കൃഷിനാശം


തിരുവമ്പാടി: പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കാട്ടാന ആക്രമണത്തിൽ കൃഷിനാശം. കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത്. ജനവാസ മേഖലയായ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കയാണ്. കാട്ടാനഭീഷണി കാരണം റബർ ടാപ്പിങ് ഉൾപ്പെടെയുള്ള കാർഷിക വൃത്തികൾ നടത്താനാകാതെ കർഷകർ ദുരിതത്തിലാണ്.

പ്രദേശത്തെ കൃഷിയിടത്തിൽ കാട്ടാന ആക്രമണമുണ്ടാകുന്നത് ആദ്യമായാണെന്ന് കർഷകർ പറഞ്ഞു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, റോബർട്ട് നെല്ലിക്കതെരുവിൽ, ജിതിൻ പല്ലാട്ട്, ബേബി കൊച്ചുവേലി, ഗോപിനാഥൻ മുത്തേടത്ത്, സജോ പടിഞ്ഞാറെകുറ്റ്, ലിബിൻ തുറുവേലി എന്നിവർ സ്ഥലം സന്ദർശിച്ചു.
അടിയന്തിര നടപടികൾ സ്വീകരിക്കണം:കർഷക സംഘം കാട്ടാനശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻവാർഡ് മെമ്പറുടെ നേതൃത്വത്തിൽ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം.വനാതിർത്തിയിൽ കിടങ്ങോ സോളാർ വേലിയോ, ജൈവവേലിയോസ്ഥാപിക്കണം – ഇതിന് ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കണം.ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ വിവരം അറിയിച്ച്കർഷകരെ രക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷക സംഘം ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only