Oct 4, 2024

വയോജന ദിനം ആചരിച്ചു.


കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു.

താമരശ്ശേരി സ്നേഹനിവാസിലും യേശുഭവനിലും സന്ദർശനം നടത്തിയ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ അഗതി മന്ദിരങ്ങളിൽ ഏല്പിച്ചു.
പ്രധാനധ്യാപകൻ ജിബിൻ പോൾ, പി.ടി.എ പ്രതിനിധികളായ സിബി തൂങ്കുഴി, ജ്യോതിസ് ജോസഫ്, പ്രബിത സനിൽ അധ്യാപകരായ അരുൺ ജോസഫ്, ഷിജോ ജോൺ, സെബിൻ ഫ്രാൻസിസ്, ലിബി ടി.ജോർജ്, ദീപ്തി സെബാസ്റ്റ്യൻ വിദ്യാർത്ഥി പ്രതിനിധികളായ ഫെലിക്സ് സന്തോഷ്‌, സൈറ ആംറിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only