കൂടരഞ്ഞി : നിരന്തര ഉപയോഗത്താൽ കേടുപാടുകൾ വന്ന വിവിധ കാർഷിക യന്ത്രങ്ങൾ കൃത്യമായും കാര്യക്ഷമമായും സൗജന്യമായി സർവീസ് ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന ക്യാമ്പ്
നിലവിൽ നടന്നു വരുന്നതിൻ്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് തലത്തിൽ കൂടരഞ്ഞി കൃഷി ഭവൻ പരിസരത്ത് 29/1072024 (ചൊവ്വ) രാവിലെ 10.30 വരെ വൈകിട്ട് 4.30 വരെ നടക്കും.
കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും, കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന നേതൃത്വത്തിൽ സർവീസ് ക്യാമ്പ് നടത്തിവരുന്നത് '
ബ്രഷ് കട്ടർ ( പുല്ല് വെട്ട് യന്ത്രം) ചെയിൻ സോ( മരം മുറി യന്ത്ര വാൾ ) , പമ്പ് സെറ്റ് ( ഇലക്ട്രിക് ഒഴികെ -അതായത് ഡീസൽ, പെട്രോൾ. മണ്ണെണ്ണ തുടങ്ങി ചെറുകിട കാർഷിക യന്ത്രങ്ങൾ ഈ ക്യാമ്പിൽ റിപ്പയർ കറകുറ്റപ്പണി ) ചെയ്യുന്നതാണ് ട്രാക്ടർ, ടില്ലർ തുടങ്ങിയവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതും ആണ്.
ഈ സേവനം തികച്ചും സൗജന്യമായാണ് നൽകുന്നത്. എന്നാൽ ഏതെങ്കിലും സ്പെയർ പാർട്‌സുകൾ ആവശ്യമായി വന്നാൽ, ആ തുക മാത്രം കർഷകരിൽ നിന്നും ഈടാക്കുന്നതാണ്.
പഞ്ചായത്തിലെ കർഷകർക്ക് ലഭിച്ച ഈ സുവർണ്ണ അവസരം വിനിയോഗിച്ചുകൊണ്ട് സർവീസ് ക്യാമ്പിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
+919961847350 (അമൽ)
എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കൃഷി ഓഫീസർ : കൂടരഞ്ഞി
Post a Comment