Oct 17, 2024

പി കെ കുഞ്ഞാലിക്കുട്ടിയും അബ്ബാസലി തങ്ങളും സന്ദർശിച്ചു


മുക്കം: കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് നേതാവ് എ എം അഹമ്മദ് കുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, മലപ്പുറം ജില്ലാ പ്രസിഡൻ്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി സി മമ്മുട്ടി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി എന്നിവർ സന്ദർശിച്ചു.


ജില്ലാ ലീഗ് സെക്രട്ടറി വി കെ ഹുസൈൻ കുട്ടി, നിയോജക മണ്ഡലം പ്രസിഡൻ്റ് സി കെ കാസിം, ജനറൽ സെക്രട്ടറി പി ജി മുഹമ്മദ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു, മണ്ഡലം സെക്രട്ടറി എ കെ സാദിഖ്, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സൈത് ഫസൽ, ഷരീഫ് വെണ്ണക്കോട്, ജിഹാദ് തറോൽ എന്നിവർ അനുഗമിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only