Oct 4, 2024

ക്ലീൻ ഗ്രീൻ കോടഞ്ചേരി വെയ്സ്റ്റ് ബിൻ സ്ഥാപിച്ചു.


കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമീണ ടൂറിസം പ്രോത്സാഹന ഗ്രാമപഞ്ചായത്ത് ആക്കുന്നതിൻ്റെ ഭാഗമായുള്ള

"ക്ലീൻ ഗ്രീൻ കോടഞ്ചേരി" ക്യാമ്പയിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി  ശ്രേയസ് ബത്തേരിയുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായികൾ ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ കോടഞ്ചേരി അങ്ങാടിയിൽ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുവാനായി 15  വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.

ക്ലീൻ ഗ്രീൻ കോടഞ്ചേരി സൗന്ദര്യവൽക്കരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം വ്യാപാരികൾക്ക് ബിന്നുകൾ കൈമാറി 

  പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

ശ്രേയസ് കോഴിക്കോട് മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷം വഹിച്ചു.

 ഫാദർ സിജോ  പന്തപ്പിള്ളി കേടുവന്ന ചെടിച്ചട്ടികൾക്ക്  പകരം പുതിയ ചെടിച്ചുകൾ വ്യാപാരികൾക്ക് കൈമാറി

വൈസ് പ്രസിഡണ്ട് ജമീല അസീസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ , ചിന്ന അശോകൻ ,
സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് കോഡിനേറ്റർ  അഖില്‍ എന്നിവർ ആശംസകൾ അർപ്പിച്ചു.

 മേഖലാ കോഡിനേറ്റർ ലിസി റെജി അങ്ങാടി സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ വിശദീകരിച്ച  ചടങ്ങിന് നന്ദി അർപ്പിച്ചു.

സൻ്റെ ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ , വ്യാപാരികൾ ,ഓട്ടോ ടാക്സി തൊഴിലാളികൾ ,
 മേഖല യൂണിറ്റ് സ്റ്റാഫ് അംഗങ്ങളൾ കമ്മിറ്റി അംഗങ്ങളൾ പഞ്ചായത്ത് അംഗങ്ങളൾ എന്നിവർസംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only