Oct 7, 2024

നായാടംപൊയിൽ അങ്ങാടിയും പരിസരപ്രദേശവും കുരിശുമലയിലും ശുചീകരണ പ്രവർത്തികൾ നടത്തി.


കൂടരഞ്ഞി:


 മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി താഴേക്കോട് എം എ എം ഒ കോളേജ് വിദ്യാർത്ഥികൾ നായാടംപൊയിൽ അങ്ങാടി പരിസരവും കുരിശുമലയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 
അവർ ശേഖരിച്ച മാലിന്യങ്ങൾ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് വേണ്ടി വാർഡ് മെമ്പർ ജെറീന റോയ്, വി.ഇ.ഒ. ജോസ് കുര്യാക്കോസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുകയും വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് കൈമാറുകയും ചെയ്തു. 
തുടർന്ന് മെമ്പർ ഗാന്ധിജയന്തി സന്ദേശം നൽകുകയും, മാലിന്യമുക്ത നവ കേരളത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

         

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only