Oct 30, 2024

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി.


മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ്‌നെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയില്‍ എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ഫ്‌ളാറ്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പമ്പള്ളിനഗറില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികായിരുന്നു അദ്ദേഹം.



സമകാലിക മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്ര സംയോജകന്‍മാരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം.നിരവധി മലയാള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സൗദി വെള്ളയ്ക്ക, ഉണ്ട പോലുള്ള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ എഡിറ്റിംഗ് നിര്‍വഹിച്ചതും അദ്ദേഹമാണ്.

എന്താണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only