കോടഞ്ചേരി:മാർ ജോസഫ് കുന്നത്തിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷവും, മുൻ കായിക അധ്യാപകൻ കെ.എം മത്തായി കുന്നത്തിന്റെ നവതി ആഘോഷവും പുസ്തക പ്രകാശനവും നടത്തി. കോടഞ്ചേരി സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിന് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. വത്സരാജ് കുന്നത്ത് സ്വാഗതം ആശംസിച്ചു.
തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മേരി മാതാ പ്രൊവിൻസ് ഹൈദരാബാദ് ഫാ. പയസ് പരിയാരത്ത് കുന്നേൽ, പി.എം ജോസഫ് പുതുപ്പള്ളി, അബ്ദുറഹ്മാൻ ടി എം എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ മാർ ജോർജ് വലിയമറ്റം മാർ ജോസഫ് കുന്നത്തിനെയും, മുൻ കായിക അധ്യാപകൻ കെ.എം മത്തായി കുന്നത്തിനെയും ആദരിച്ചു.തുടർന്ന് കെ എം മത്തായി എഴുതിയ പുസ്തകത്തിന്റെ പ്രകാശനം മാർ ജോർജ് വലിയമറ്റം നിർവഹിച്ചു. ചടങ്ങിന് മാർ ജോസഫ് കുന്നത്ത് നന്ദി അർപ്പിച്ചു.
ബിഷപ്പ് ജോസഫ് കുന്നത്ത് CMI
കുന്നത്ത് മത്തായി മറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി 1939 സെപ്റ്റംബർ 2 ന് ജനി ച്ചു. കോട്ടയം ജില്ലയിലെ മൂന്നിലവ് ഗ്രാമത്തിൽ നിന്നും മാതാപിതാക്കളോടും സഹോദരീ സഹോദരന്മാരോടുമൊപ്പം, കോഴിക്കോട് ജില്ല യിലെ കോടഞ്ചേരിയിലേക്ക് കുടിയേറി.
1957 ൽ, കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്‌കൂളിലെ ആദ്യ ബാച്ചിൽ, എസ്എസ്എൽസി പാസ്സായി, ദേവഗിരി സെൻ്റ് ജോസഫ്‌സ് കോളേജിൽ നിന്നും പി.യു.സി. കഴിഞ്ഞ്, 1958 ൽ സി.എം. ഐ. സഭയിൽ ചേർന്നു.1961 മെയ് 16 ന് ആദ്യ വ്രതം അനുഷ്‌ഠിച്ചു. ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ വൈദിക പരിശീലനവും സെൻ്റ് ജോസഫ്‌സ് കോളേ ജിൽ ബിരുദ പഠനവും തുടർന്ന് ഹൈദരാബാ ദ് ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി. എഡ് ബിരുദ പഠനവും പൂർത്തിയാക്കി.1972 ഏപ്രിൽ 24 ന് വൈദിക പട്ടം സ്വീകരിച്ചു.
1990 മുതൽ 1996 വരെ സി.എം. ഐ. സഭയുടെ ജനറൽ കൗൺസിലറായി ശു ശ്രൂഷ ചെയ്തു. പുതുതായി രൂപം കൊണ്ട അദിലാബാദ് രൂപതയുടെ പ്രഥമമെത്രാനായി 1999 ഒക്ടോബർ 6 ന് അഭിഷിക്തനായി. 16 വർഷത്തെ മെത്രാൻ ശുശ്രൂഷക്ക് ശേഷം 2015 ആഗസ്റ്റ് മാസത്തിൽ മെത്രാൻ പദവിയിൽ നിന്നും വിരമിച്ചു.ഇപ്പോൾ തെലുങ്കാനയിലെ മഞ്ചേരിയാലിലുള്ള അദിലാബാദ് രൂപതയുടെ ചാവറ പാസ്റ്ററൽ സെന്ററിൽ വിശ്രമജീവിതം നയിക്കുന്നു.
കെ.എം. മത്തായി കുന്നത്ത്

1944 ജനുവരിയിൽ മലബാറിലെ കോടഞ്ചേരിയിലേക്ക് കുടിയേറി. തുടർന്ന് കൂടത്തായി, തിരുവമ്പാടി, സെൻ്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂൾ കോഴിക്കോട് എന്നിവിടങ്ങളിൽ പഠിച്ചതിനു കോടഞ്ചേരി ഹൈസ്‌കൂളിൽ നിന്ന് 1957 ൽ പത്താം ക്ലാസ് പാസായി. അതിനുശേ ഷം കോഴിക്കോടുള്ള ഗവൺമെൻ്റ് കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ നിന്നും ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് പാസായി.
1958 ൽ കോടഞ്ചേരി ഹൈസ്‌കുളിൽ കായിക അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു ഒട്ടനവധി ദേശീയ അന്തർദേശീയ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കൂടാതെ കായിക അധ്യാപകരുടെ ഒരു നിര തന്നെ അദ്ദേഹത്തിൻ്റെ ശിഷ്യ സമ്പത്തിലുണ്ട്.1991 ൽ സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷം ഇറ്റലി, വത്തിക്കാൻ സിറ്റി, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ പര്യടനം നടത്തി. ഇപ്പോൾ കോടഞ്ചേരിയിൽ വിശ്രമ ജീവിതം നയിച്ചു വരുന്നു.
Post a Comment