Oct 26, 2024

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി


തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും.

മുന്‍ഗണനാ വിഭാഗത്തില്‍പെട്ട മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം നല്‍കുമെന്നും പിങ്ക് വിഭാഗത്തില്‍പെട്ട 83.67% പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുള്ള 16 ശതമാനത്തോളംപേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാനാളുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ സെപ്റ്റംബര്‍ 18-ന് തുടങ്ങി ഒക്ടോബര്‍ 8-ന് അവസാനിക്കുന്ന വിധത്തിലാണ് മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 80% കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമാണ് അന്ന് പൂര്‍ത്തിയായത്. ഇതോടെ ഒക്ടോബര്‍ 25 വരെ നീട്ടി. ഇതിനുശേഷവും 16% പേര്‍ അവശേഷിച്ചു. ഇതോടെയാണ് വീണ്ടും നവംബര്‍ അഞ്ച് വരെ നീട്ടിയത്. സുപ്രീം കോടതി ഉത്തര് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only