കോടഞ്ചേരി:താമരശ്ശേരി സബ് ജില്ല കലോത്സവം വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 30 ന് നടന്ന പൊതുസമ്മേളനത്തോടെ ആരംഭിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി ചടങ്ങിൽ എഴുത്തുകാരനും അധ്യാപകനുമായ വി ആർ സുധീഷ് സബ്ജില്ലാ കലാമേള ഉദ്ഘാടനം ചെയ്തു. താമരശ്ശേരി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വിനോദ് റിപ്പോർട്ട് അവതരണം നടത്തി.
മാനേജ്മെന്റ് പ്രതിനിധിയും മുൻ ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മേരി കാഞ്ചന മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി, എച്ച് എം ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.
കലാലയുടെ അനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഫലം സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ് ഏവരെയും അറിയിച്ചു.
സ്കൂൾ പ്രിൻസിപ്പലും സ്വാഗതസംഘം ജനറൽ കൺവീനറുമായ ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ കെ മുനീർ ഏവർക്കും നന്ദി പ്രകാശിപ്പി ക്കുകയും ചെയ്തു
രണ്ടുദിനങ്ങളായി നടക്കുന്ന മേളയിൽ 46 സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.
Post a Comment