Oct 15, 2024

പൊൻകുഴിയിൽ മാനിനെ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. ഒരാളുടെ നില ഗുരുതരം.


ബത്തേരി പൊൻകുഴി വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആൽബിൻറി അഗസ്റ്റിൻ (24) ആണ് മരിച്ചത്. KL 57 AA 8279 എന്ന നമ്പറിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്.


രാവിലെ 8 മണിയോടെ ആണ് അപകടമുണ്ടായത്. ദേശീയപാത 766 പൊൻകുഴിയിൽ ആണ് അപകടം നടന്നത്. റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ ആഷർ (19) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

മരിച്ച അഗസ്റ്റിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only