മടവൂർ : ഇ. എസ്.എ അന്തിമ വിജ്ഞാപനത്തിൽ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കണമന്ന് കർഷകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് മടവൂർ മണ്ഡലം നേതൃത്വ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മടവൂർ പഞ്ചായത്തിന്റെ ഏഴാം വാർഡിലെ കരൂഞ്ഞി, ഒമ്പതാം വാർഡിലെ മടവൂർ മുക്ക് എന്നിവിടങ്ങളിലെ അതി രൂക്ഷമായ കാട്ടുപന്നി ശല്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം അധികൃതരോ ട്ആവശ്യപ്പെട്ടു .കർഷക
കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി .മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഗിരീഷ് കുമാർ , നിയോജകമണ്ഡലം പ്രസിഡണ്ട് ഷരീഫ് വെളിമണ്ണ, അബ്ദുറഹ്മാൻ മലയിൽ ,സുലൈമാൻ മാസ്റ്റർ ,വി സലാം ,അബ്ദുൽ അസീസ് മലയിൽ, ജനാർദ്ദനൻ പന്തലുങ്ങൽ, വേദാംമ്പിക. പി. മുഹമ്മദ് വി ,ജനാർദ്ദനൻ കൈതോട , യു കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Post a Comment