അടിവാരം :അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു .പൊട്ടി കയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു.കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയാണ് (37)മരിച്ചത്
മക്കൾ: മുഷിരിഫ, റിഫ ഫാത്തിമ, അലെഹ സഹ്റ .
ഇന്ന് ഉച്ചയോടെയാണ് സംഭവം. മൂന്ന് കിലോമീറ്റർ ദൂരമൊരുങ്ങി പോയ സ്ത്രീയെ കൈതപ്പൊയിൽ രണ്ടാം കൈ ഭാഗത്ത് വെച്ച് നാട്ടുകാരാണ് മൃതദേഹം കരക്കെത്തിച്ചത്
ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലും നാട്ടുകാർ മൃതദേഹം കരക്ക് എത്തിച്ചിരുന്നു .
സ്വകാര്യ ഹോസ്‌പിറ്റൽ എത്തിച്ച മൃതദേഹം പിന്നീട് ഇൻക്വസ്റ്റ നടത്തുന്നതിന് വേണ്ടി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Post a Comment