Oct 20, 2024

കോഴിക്കോട് റവന്യൂ ജില്ലാ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ; കോടഞ്ചേരി സെന്റ് ജോസഫ് സ് ഓവറോൾ ചാമ്പ്യന്മാർ


കോടഞ്ചേരി : താമരശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 18 ,19, 20 തിയ്യതികളിലായി നടന്ന കോഴിക്കോട് റവന്യൂ ജില്ലാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ എതിരാളികളെ നിഷ്പ്രഭരാക്കി കോടഞ്ചേരി സെൻറ് ജോസഫ് എച്ച്എസ്എസ് തുടർച്ചയായി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി .


സീനിയർ, ജൂനിയർ, സബ് ജൂനിയർ ആൺ പെൺ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സെൻറ് ജോസഫ്സ് വിജയകിരീടം ചൂടിയത്. സ്കൂൾ കായിക അധ്യാപകനായ അനൂപ് ജോസിന്റെയും ഹാൻഡ്ബോൾ കോച്ച് ഷാജി ജോൺ പുതിയേടത്തിന്റെയും ശിക്ഷണത്തിൽ  ദീർഘനാളത്തെ പരിശ്രമത്തിലൂടെയാണ് കുട്ടികൾ ഈ നേട്ടം കൈവരിച്ചത്. 

മികച്ച വിജയം നേടിയ കായികപ്രതിഭകളെ സ്കൂൾ മാനേജ്മെൻ്റും, പിടിഎയും ,പ്രിൻസിപ്പൽ വിജോയ് തോമസും, ഹെഡ്മാസ്റ്റർ ബിനു ജോസഫും ചേർന്ന് അനുമോദിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only