Oct 9, 2024

പുല്ലുരാംപാറ KSRTC അപകടം :അടിയന്തിര സഹായം എത്തിക്കണം: സിപി ചെറിയമുഹമ്മദ്


തിരുവമ്പാടി : പുല്ലൂരം പാറ കാളിയാം പുഴയിലേക്ക് KSRC ബസ് നിയന്ത്രണം വിട്ട് രണ്ട് പേര് മരിക്കാനും നിരവധിയാളുകൾക്ക് പരിക്കു പറ്റാനും ഇടയായ അപകടത്തിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിസിപി ചെറിയ മുഹമ്മദും ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇ പി ബാബുവും ആവശ്യപ്പെട്ടു.


മലയോര മേഖലയായ ആനക്കാംപൊയിൽ നിന്നും വരികയായിരുന്ന ബസ്സിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും സാധാരണക്കാരും പ്രായമാരുമാണ്.
പ്രാഥമിക ചികിത്സക്ക് പോലും പണമില്ലാതെ പ്രയാസമനുഭവിക്കുന്ന ആളുകളാണ് അധികവും.

മരിച്ചവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായവും പരിക്കുപറ്റിയവർക്ക്അടിയന്തിര സാമ്പത്തിക സഹായവും ചികിത്സാസയും ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവമ്പാടി ലിസ, ഓമശ്ശേരി ശാന്തി, മുക്കം കെഎംസിടി ഹോസ്പിറ്റലിലടക്കം ഉൾപ്പെടെയുള്ള മറ്റു ആശുപത്രികളിലും ചികിത്സ തേടിയ ആളുകളെ .മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ്,ദളിത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഇ പി ബാബു കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു,ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി കെ കെ ബഷീർ സിറാജുദ്ദീൻ തുടങ്ങിയവർ സന്ദർശിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only