Nov 20, 2024

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 24 മുതൽ ഡിസംബർ മൂന്ന് വരെ


സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല കേരളോത്സവം നവംബർ 24 ആം തീയതി അത്ലറ്റിക് മത്സരങ്ങളുടെ ആരംഭിച്ച് ഡിസംബർ മൂന്നാം തീയതി കളരിപ്പയറ്റ് മത്സരത്തോടെ സമാപിക്കും

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ വൈസ് പ്രസിഡൻറ് ജമീല അസീസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിബി ചിരണ്ടായത്ത് വനജ വിജയൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റിയാനസ് സുബൈർ , റോസിലി മാത്യു , ലിസി ചാക്കോ , വാസുദേവൻ ഞാറ്റുകാലായിൽ , മാർട്ടിൻ സാർ ആന്റണി സാർ . പോൾസൺ അറക്കൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ കേരളോത്സവം ചാർജ് ഓഫീസർ അമൽ തമ്പി വിവിധ ക്ലബ്ബ് പ്രതിനിധികൾ യൂത്ത് കോർഡിനേറ്റർ എന്നിവർ സംബന്ധിച്ചു.

മലയോര മേഖലയിലെ യുവതി യുവാക്കൾക്ക് അവിടെ കലാകായിക മികവുകൾ പ്രദർശിപ്പിക്കുവാനും ലഹരിക്കെതിരെയുള്ള ആരോഗ്യകരമായ പ്രവർത്തനങ്ങളിൽ യൂത്ത് ക്ലബ്ബുകളുടെ പ്രാധിനിത്യം ഉറഉറപ്പുവരുത്തുവാനും സമൂഹത്തിന് നല്ല മാതൃകകൾ രൂപപ്പെടുത്തിയെടുക്കുവാനും കേരളോത്സവം പോലെയുള്ള കലാകായിക മത്സരങ്ങൾ അവസരങ്ങൾ ലഭ്യമാക്കുന്നു എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

വിവിധ വാർഡുകളിലെ പരമാവധി യൂത്ത് ക്ലബ്ബുകൾ വിവിധങ്ങളായ മത്സരങ്ങളിൽ പങ്കെടുക്കുവാൻ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിച്ചു

വിവിധ മത്സരങ്ങളുടെ സമയവിവര പട്ടിക ചുവടെ ചേർക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only