Nov 5, 2024

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 433 ഗ്രാം സ്വർണമിശ്രിതം പൊലീസ് പിടികൂടി ഓമശ്ശേരി മാനിപുരം സ്വദേശികൾ കസ്റ്റഡിയിൽ


കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 433 ഗ്രാം സ്വർണമിശ്രിതം പൊലീസ് പിടികൂടി. യാത്രക്കാരനെയും സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ 2 പേരെയും കസ്റ്റഡിയിലെടുത്തു. 4ന് രാവിലെ റിയാദിൽനിന്നു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സ്വർണം കടത്തിയത്. തിരൂർ താനാളൂർ സ്വദേശി മുഹമ്മദലി (36) പിടിയിലായി. സ്വർണം മിശ്രിതരൂപത്തിൽ 3 കാപ്‌സ്യൂളുകളിലാക്കി പാക്ക് ചെയ്ത് ശരീരത്തിൽ ഒളിപ്പിച്ചാണ് വിദേശത്തുനിന്ന് ഇയാൾ വന്നത്.

സ്വർണം സ്വീകരിക്കാൻ കാത്തുനിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീൻ (42), സലാം (35) എന്നിവരെയും കസ്റ്റഡിയിലെടുത്തു. സ്വർണത്തിനു വിപണിയിൽ 32 ലക്ഷത്തിലേറെ രൂപ വില വരും. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. വിമാനത്താവള പരിസരത്തുനിന്നും രണ്ടാഴ്‌ചയ്ക്കിടെ പൊലീസ് പിടികൂടുന്ന രണ്ടാമത്തെ സ്വർണക്കടത്തു കേസാണിത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only