വയനാട് ലോക്സഭാ മണ്ഡലത്തിൽ ഏപ്രിലിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം വർധിച്ചത് 9319 വോട്ടർമാർ. ഉപതിരഞ്ഞെടുപ്പിൽ 7 നിയോജക മണ്ഡലങ്ങളിൽ നിന്നായി 14,71,742 വോട്ടർമാരുണ്ട്. ഏപ്രിലിലെ പൊതു തിരഞ്ഞെടുപ്പിൽ 14,62,423 വോട്ടർമാർ ആയിരുന്നു. 7 മാസത്തിനു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 9319 വോട്ടർമാരുടെ വർധന. വോട്ടർമാർ ഏറ്റവും വർധിച്ചത് വയനാട് ജില്ലയിലെ 3മണ്ഡലങ്ങളിലാണ്.ഏറ്റവും കൂടുതൽ വോട്ടർമാർ ബത്തേരിയിൽ-1854. രണ്ടാമതുള്ള കൽപറ്റയിൽ 1848 ഉം മാനന്തവാടിയിൽ 1547 വോട്ടർമാരുമാണുവർധിച്ചത്.വർധനയിൽ കുറവ് നിലമ്പൂരിൽ ആണ്- 533 പേർ. തിരുവമ്പാടിയിൽ 1525 വോട്ടർമാരും വണ്ടൂരിൽ 1389 വോട്ടർമാരും ഏറനാട് മണ്ഡലത്തിൽ 623 വോട്ടർമാരും എന്നിങ്ങനെയാണ് വർധന.
Post a Comment