Nov 19, 2024

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു


കോടഞ്ചേരി:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും മധുര പലഹാര വിതരണവും അനുസ്മരണ സമ്മേളനവുംനടത്തി.

അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ജോസ് പൈക, പി പി നാസർ, സജി നിരവത്ത്, ചിന്നാ അശോകൻ, കുമാരൻ കരിമ്പിൽ, വാസുദേവൻ ഞാറ്റുകാലായിൽ, ഭാസ്കരൻ പട്ടാരാട് എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only