കോടഞ്ചേരി: കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് (എ.കെ.സി.സി )വയനാട് പാർലമെന്റ് ഇലക്ഷൻ അടുത്തിരിക്കുന്ന ഈ സമയത്ത് ഞാൻ ക്രിസ്ത്യാനി എന്റെ വോട്ട് ബിജെപിക്ക് ഇങ്ങനെ ഒരു നിലപാട് എടുത്തിട്ടില്ല. കോടഞ്ചേരി അങ്ങാടിയിൽ പലയിടത്തും ഇങ്ങനെ ഒരു പോസ്റ്റർ പ്രത്യക്ഷ പെട്ടിട്ടുണ്ട്. ഇത് മറ്റാരോ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ സംഘടന യുടെ പേര് ഉപയോഗിച്ച് നടത്തിയതാണ്. ഇതിൽ കത്തോലിക്ക കോൺഗ്രസിനു യാതൊരു തരത്തിലുള്ള അറിവോ ബന്ധമോ ഇല്ല എന്ന് യൂണിറ്റ്പ്രസിഡന്റ് ഷാജു കരിമഠം, ട്രഷറർ ബിബിൻ കുന്നത്ത് എന്നിവർ അറിയിച്ചു.
Post a Comment