Nov 2, 2024

യൂത്ത് വിത്ത് പ്രിയങ്ക ക്യാമ്പയിൻ സംഘടിപ്പിച്ചു


കോടഞ്ചേരി..:
വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ശ്രീമതി പ്രിയങ്ക ഗാന്ധിക്ക് കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യു ഡി വൈ എഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ വ്യാപാരികൾ ഓട്ടോ ടാക്സി ഡ്രൈവർമാർ ചുമട്ട് തൊഴിലാളികൾ യാത്രക്കാർ എന്നിവർക്ക് ലഘുലേഖ വിതരണം നടത്തുകയും വരുന്ന ചൊവ്വാഴ്ച 5/11/24 തീയതി കോടഞ്ചേരിയിൽ എത്തിച്ചേരുന്ന പ്രിയങ്ക ഗാന്ധിയുടെ സ്വീകരണ പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുകയും ചെയ്തു .

ഇന്ത്യൻ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുവാനും കർഷകർ അടക്കമുള്ള സാധാരണക്കാർ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളെ പാർലമെന്റിൽ ഉറച്ച ശബ്ദത്തിൽ ഉന്നയിക്കുവാനും പ്രിയങ്ക ഗാന്ധിക്ക് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയം നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രചരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു

യു ഡിവൈഎഫ് നേതാക്കളായ അർഷിത് നൂറാംതോട് , ജോഷ്വാ പി വി, അനുഗ്രഹ മനോജ് , സിജോ കാരിക്കമ്പിൽ , ആൽബിൻ ജോസഫ് ഉന്നുകല്ലിൽ , റംഷാദ് നൂറാംതോട് , ഷാനു കരിമ്പാലക്കുന്ന് , ബിജു ഓത്തിക്കൽ , രഞ്ജിഷ് മത്തായി പാറേക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only