കോടഞ്ചേരി :ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയിലൂടെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്ത് വിഭജന രാഷ്ട്രീയത്തിന്റെ ഭിന്നത പാകി ഭാരത സംസ്കാരത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ.
വയനാട് പാർലമെന്റ് ഉപതെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് വോട്ടുകൾ അഭ്യർത്ഥിച്ച് കോടഞ്ചേരിയിൽ ചേർന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം കൊണ്ട് സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെ വിധി എഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, യു.ഡി.എഫ് ചെയർമാൻ കെ എം പൗലോസ്, യു.ഡി.എഫ് ട്രഷറർ അബൂബക്കർ മൗലവി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, എം ടി അഷറഫ്, സണ്ണി കാപ്പാട്ട് മല, വി ഡി ജോസഫ്, ജോസ് പൈക, ടോമി പുളിക്കൽ, തമ്പി പറ കണ്ടത്തിൽ, ജമീല അസീസ്,ലിസി ചാക്കോ, ബിജു ഓത്തിക്കൽ, ബിനു പാലത്തറ,ബിജു വെട്ടുകല്ലം പുറത്ത്,ബേബി പുത്തൻവീട്ടിൽ, അജിത് കുമാർ മേലെ കവലയിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment