കോടഞ്ചേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്തിൻ്റെ അധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ , ലിസി ചാക്കോ, ഷാജു ടി പി തേൻമല, റിയാനസ് സുബൈർ, സൂസൻ വർഗീസ്, ചിന്ന അശോകൻ, റോസമ്മ കൈത്തുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14 യൂത്ത് ക്ലബ്ബുകളെ പ്രതിനിധീകരിച്ച് യുവതി യുവാക്കൾക്കും മത്സരങ്ങളിൽ പങ്കെടുത്തു
മത്സരങ്ങൾക്ക് സി ജെ ആൻറണി , ടി ഡി മാർട്ടിൻ' അനുപ് ജോസ്, എഡ്വേഡ് തോമസ്, അമൽ തമ്പി കണ്ടത്തിൽ, പോൾസൺ അറക്കൽ, പ്രവീൺ സ്കറിയ, ശരത്ത് എസ് എന്നിർ മത്സരങ്ങൾക്ക് നേത്യത്വം നൽകി
അത ലറ്റിക്ക് ചെസ്, പഞ്ചഗുസ്തി മത്സരങ്ങൾ പൂർത്തികരിച്ചു
26ാം തിയ്യതി വൈകീട്ട് 4 മണിക്ക് കബടി മത്സരം കോടഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ വെച്ചും
ഇരുപത്തിയെട്ടാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് വോളിബോൾ , ഷട്ടിൽ ബാഡ്മിൻറൺ മത്സരങ്ങൾ മരിയൻ ഇൻഡോർ സ്റ്റേഡിയം പുലിക്കത്തും
29ാം തിയ്യതി നിന്തൽ മത്സരം 3 pm ലൈഫ് ട്രക്ക് ഉദയനഗറിൽ വച്ചും
30 ാം തിയ്യതി രാവിലെ ഫുട്ബോൾ മത്സരവും
ഡിസംബർ ഒന്നാം തിയ്യതി കാലാമത്സരങ്ങൾ കോടഞ്ചേരി LP school ൽ വച്ചുo
ക്രിക്കറ്റ് മത്സരം കോടഞ്ചേരി സ്കുൾ ഗൗണ്ടിൽ വച്ചും
ഉച്ച കഴിഞ്ഞ് കർഷക മത്സരങ്ങൾ, വടംവലി എന്നിവ പഞ്ചായത്ത് ബസ് സ്റ്റണ്ട് പരിസരത്തും
2 തിയ്യതി ബാസ്ക്കറ്റ് മ്പോൾ മത്സരവും
3 തിയ്യതി കളരിപ്പയറ്റ് മത്സരം CVN കളരി സംഘം പുളവള്ളി എന്നിവിടങ്ങളിൽ വച്ചും സംഘടിപ്പിക്കുന്നതാണ്
Post a Comment