Nov 14, 2024

താമരശ്ശേരിയിൽ ലോട്ടറിക്കട ജീവനക്കാരനായ യുവാവ് ജീവനൊടുക്കി;എഴുത്ത് ലോട്ടറി മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് സുഹൃത്തുക്കൾ


താമരശ്ശേരിയിൽ ലോട്ടറിക്കട ജീവനക്കാരനായ യുവാവ് ജീവനൊടുക്കി.

ഗുഡ്സ് ഓട്ടോ ഡ്രൈവറായ താമരശ്ശേരി കെടവൂർ ചന്ദ്രൻ്റെ മകൻ അനന്തു കൃഷ്ണ (20) ആണ് ഇന്നലെ ജീവനൊടുക്കിയത്.
ലോട്ടറിക്കട ജീവനക്കാരനായ അനന്തുവും, ഒറ്റക്ക എഴുത്ത് ലോട്ടറി മാഫിയയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും, ബാധ്യത തീർക്കാത്തതിനെ തുടർന്ന് നിരന്തരം ഭീഷണി നേരിട്ടിരുന്നതായും തൻ്റെ കൂട്ടുകാരോട് പറഞ്ഞിരുന്നു. ആത്മഹത്യയല്ലാതെ തൻ്റെ മുന്നിൽ മറ്റു വഴികൾ ഇല്ലെന്ന് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു.


മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി പോലീസിൽ പരാതി നൽകി, ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.


മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only