കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ വാരാചരണ പരിപാടിയോടനുബന്ധിച്ച് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.കൊടുവള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജുമോൻ എസ് പി ക്ലാസ്സ് നയിച്ചു.
റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ.കാൽനട യാത്രക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.ഇവ കൃത്യമായി പാലിച്ചാൽ റോഡപകടങ്ങൾ ഒഴിവാക്കാനാകും.'നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം' എന്ന സന്ദേശം കൈമാറിക്കൊണ്ട് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.
സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് സ്വാഗതമാശംസിച്ച ചടങ്ങിൽ സ്കൗട്ട് അലൻ ഷിജോ,ആൽബിൻ സെബാസ്റ്റ്യൻ,ഗൈഡ് ആരതി രാജൻ എന്നിവർ നന്ദിയർപ്പിച്ച് സംസാരിച്ചു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട്സ് & ഗൈഡ്സ് ട്രൂപ്പ് - കമ്പനി - പട്രോൾ ലീഡേഴ്സ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment