പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡുകൾ നവീകരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിച്ചുവെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൊട്ടാരക്കോത്ത്-നീറ്റിക്കൽ-എലോക്കര റോഡ്,കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ-കണ്ടപ്പൻചാൽ റോഡ്,പൂളവള്ളി-പൂളപ്പാറ-അച്ചൻകടവ്പാലം-കാഞ്ഞിരപ്പാറ-വലിയകൊല്ലി റോഡ്,കണ്ണോത്ത് - തൊഴിലാളികുന്ന് റോഡ്, ഉദയനഗർ-പാറമല-ചൂരമുണ്ട-കണ്ണോത്ത് റോഡ്, ചെമ്പുകടവ്- ചാമുണ്ഡി-അടിവാരം റോഡ് , മഞ്ഞുമല- പാത്തിപാറ റോഡ് ,തിരുവമ്പാടി പഞ്ചായത്തിലെ തമ്പലമണ്ണ-അത്തിപ്പാറ റോഡ്,കളരിക്കൽ-തേൻപാറ-ഒലിച്ചുചാട്ടം റോഡ്, തിരുവമ്പാടി - അമ്പലപ്പാറ-തോട്ടത്തിൻ കടവ് റോഡ്,പേണ്ടാനത്തുപടി-കരിയാത്തുംപാറ റോഡ്,തറമിറ്റം - കാരാട്ടുപാറ റോഡ്,കാരശ്ശേരി പഞ്ചായത്തിലെ കാരശ്ശേരി-കറുത്തപറമ്പ് റോഡ് (പി.കെ.ആലിക്കുട്ടി മാസ്റ്റർ റോഡ്),മരഞ്ചാട്ടി-കുന്തംചാരി-കൂട്ടക്കര റോഡ്,കറുത്തപറമ്പ്-മായങ്ങൽ സങ്കേതം റോഡ്,കൂടരഞ്ഞി പഞ്ചായത്തിലെ വീ്ട്ടിപ്പാറ-തൊമ്മൻകട-വഴിക്കടവ് റോഡ്,കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ-കഴുത്തുട്ടിപ്പുറായ്-എടവഴിക്കടവ് റോഡ്,തോട്ടുമുക്കം-മേടരഞ്ഞി റോഡ്, സൗത്ത് കൊടിയത്തൂർ - കൊളങ്ങര - മുറത്തുമൂല റോഡ് എന്നീ റോഡുകളാണ് നിർദേശമായി സമർപ്പിച്ചിട്ടുള്ളത്. ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
Post a Comment