Nov 18, 2024

മുക്കം മേഖല സർഗ്ഗലയം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.


പന്നിക്കോട്: നവംബർ 30, ഡിസംബർ 1 തീയതികളിലായി പന്നിക്കോട് 'കതിരൊളി നഗറിൽ' വെച്ച് നടത്തപ്പെടുന്ന എസ്‌.കെ.എസ്.എസ്.എഫ് മുക്കം മേഖല സർഗ്ഗലയത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ മോയിൻകുട്ടി മാസ്റ്റർ നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് ഫൈസൽ ആനയാംകുന്ന് അധ്യക്ഷനായി.

മേഖലാ സർഗലയത്തിന്റെ ഫണ്ട് സമാഹരണം ഉദ്ഘാടനം വൈത്തല അബൂബക്കർ സാഹിബ് നിർവഹിച്ചു. സി.കെ ബീരാൻകുട്ടി, അമ്പലക്കണ്ടി ശരീഫ്, എ.കെ അബ്ബാസ് മാസ്റ്റർ, മനാസ് ഫൈസി, സാദിഖ് ചെറുവാടി, മുസ്താഖ് കറുത്ത പറമ്പ്, അസീസ് ചാത്തപറമ്പ്, ഷബീർ മുസ്ലിയാർ, ഡോ. ആരിഫലി, സഫീർ ചോണാട്, എ.പി ഷംസുദ്ദീൻ, ആഷിക് ചാത്തപറമ്പ്, സലാം പന്നിക്കോട്, ഫസൽ ചെറുവാടി, മുബശ്ശിർ പഴംപറമ്പ്, അസിൻ എ.പി, ഫസൽ പന്നിക്കോട് എന്നിവർ സംസാരിച്ചു . മേഖലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതവും സംഘാടക സമിതി കോഡിനേറ്റർ ഷൗക്കത്ത് പന്നിക്കോട് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only