Nov 17, 2024

സോഫ്റ്റ് ബേസ്ബോൾ മലപ്പുറം ചാമ്പ്യൻമാർ


കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ബോയ്സ് ചാമ്പ്യൻഷിപ്പിൽ പാലക്കാടിനെ 37- 38 തോൽപ്പിച്ച് മലപ്പുറം ജില്ല ചാമ്പ്യൻമാരായി. ഇടുക്കി, പത്തനംതിട്ട ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു.

ഓർഗനൈസിങ്ങ് കമ്മറ്റി ചെയർമാനും, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ വാസുദേവൻ ഞാറ്റുകാലയിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂൾ പി റ്റി ഏ പ്രസിഡണ്ട് റോക്കച്ചൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി.എം എഡ്വേർഡ്, കെ ഹംസ,
സിജി എൻ എം, വിപിൻ സോജൻ, കെ അക്ഷയ്, വിബിൽ വി ഗോപാൽ, എബി സെബാസ്റ്റ്യൻ, ജാബിർ ഫവാസ് എന്നിവർ പ്രസംഗിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only