Nov 14, 2024

കാറിന്റെ ഡിക്കിയിൽ നിന്ന് ചന്ദനമുട്ടികൾ പിടികൂടി.


കോഴിക്കോട്∙ വാടകക്കെടുത്ത് ഓടിക്കുന്ന കാറിനുള്ളിലെ ഡിക്കിയിൽ നിന്ന് 40 കിലോഗ്രാം വരുന്ന ചന്ദനമുട്ടികൾ ഫോറസ്റ്റ് ഇന്റലിജൻസ് സെൽ പിടികൂടി. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഓഫീസറും സ്റ്റാഫും ചേർന്നാണ് ചന്ദനവും പ്രതികളെയും പിടികൂടിയത്. വാഹനത്തിൽ വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ചാണ് ചന്ദനം കടത്താൻ ശ്രമിച്ചത്. മലാപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിന് മുൻവശത്ത് വച്ചാണ് വാഹനം പിടികൂടിയത്.

ശ്യാമപ്രസാദ്, നൗഫൽ, വാഹിദ് മൻസിൽ, ഷാജുദ്ദീൻ, അനിൽ, മണി എന്നിവരാണ് പിടിയിലായ പ്രതികൾ. തുടരന്വേഷണത്തിനും മറ്റ് നടപടികൾക്കുമായി പ്രതികൾ, വാഹനങ്ങൾ എന്നിവ താമരശേരി റെയ്ഞ്ച് ഓഫീസർക്ക് കൈമാറി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only