താമരശേരി:മാരക ലഹരി മരുന്നായ നാല് ഗ്രാം എം. ഡി.എം.എ യും , 1.250 ഗ്രാം കഞ്ചാവുമായിരണ്ടു പേരെ കോഴിക്കോട് റൂറൽ എസ്. പി. ,പി.നിധിൻരാജ് ഐ.പി.എസ് ൻ്റെ കീഴിലുള്ള സംഘം പിടികൂടി. താമരശേരി പുതുപ്പാടി പുല്ലോറക്കുന്ന് പൊന്നു എന്ന മുഹമ്മദ് ഹാഷിർ (23),ചമൽ ,പിലാത്തോട്ടത്തിൽ ജാക്കി എന്ന മുഹമ്മദ് ദിൽഷാദ് (19)എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരംഅഞ്ചോടെ പുതുപ്പാടിയിലുള്ള ഹാഷിറിൻ്റെ വീട്ടിൽനിന്നുംപിടികൂടിയത്.വയനാട് ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കിടെ റൂറൽ എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വീട്ടിൽ പരിശോധന നടത്തിയത്. വിൽപനക്കായി പാക്കിംഗിനുള്ള നിരവധി പ്ലാസ്റ്റിക് കവറുകളും ഇലക്ട്രോണിക് ത്രാസ്സും ഇവരിൽ നിന്നും കണ്ടെടുത്തു.കോഴിക്കോട്, വയനാട് , ജില്ലകളിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് വിൽപ്പനക്കാരാണ് രണ്ട് പേരും.ജില്ലയിലെ എം. ഡി .എം എ മൊത്തം വിതരണക്കാരിൽ നിന്നാണ് ഇവർ മയക്ക് മരുന്ന് എത്തിക്കുന്നത്.കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചിട്ടുള്ള ലഹരി മാഫിയ സംഘത്തിൽ പെട്ടവരാണ് ഇവർ.വില്പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതി. നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി.ഇൻ ചാർജ്ജ് വി.വി.ബെന്നി ,താമരശേരി ഡി.വൈ .എസ്.പി, എ.പി. ചന്ദ്രൻ, എന്നിവരുടെ നിർദ്ദേശപ്രകാരം താമരശേരി എസ്.ഐ മാരായ ഐ.കെ ബിന്ദുരാജ് , എൻ.കെ അബ്ദുൾ റഷീദ്. , സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു, ബിജുപൂക്കോ ട്ട്, എസ്.സി.പി.ഒ.മാരായ ജയരാജൻ പനങ്ങാട്,ജിനീഷ്ബാലുശ്ശേരി,ഇ.കെ മുനീർ,എൻ.എംഷാഫി,ടി.കെ ശോഭിത്ത്,സി.പി പ്രവീൺ,സി.പി ഓ മാരായ ടി.പി പ്രശാന്ത്,കെ രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment