കൂടരഞ്ഞി : ബിജെപി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പഞ്ചായത്ത് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
ബിജെപി കൂടരഞ്ഞിപഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഗിരീഷ് കൂളിപ്പാറ അധ്യക്ഷത വാഹിച്ചു.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻറ് അഡ്വ. വി കെ സജീവൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
വഖഫ് നിയമത്തിൻ്റെ പേരിൽ മുനമ്പം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സ്വകാര്യവ്യക്തികളുടെ വീടും കിടപ്പാടവും പിടിച്ചെടുക്കാനുള്ള ശ്രമം അപലപനീയമാണെന്ന് സജീവൻ പറഞ്ഞു.
വഖഫ് നിയമത്തിൽ ഭേദഗതി വരുത്തി ഭൂമി പിടിച്ചെടുക്കാനുള്ള അവസരമൊരുക്കിയത് മുൻപ് കേന്ദ്രം ഭരിച്ച കോൺഗ്രസ്സ് സർക്കാരാണ്.
മുനമ്പം വിഷയത്തിൽ പിണറായി സർക്കാരിൻ്റെ നിസ്സംഗത ഇരകളോടുള്ള വെല്ലുവിളിയാണ്.
പാവപ്പെട്ട ജനങ്ങളുടെ വീടും കൈവശഭൂമിയും നഷ്ടപ്പെടാതിരിക്കാനുള്ള നിയമഭേദഗതി നരേന്ദ്ര മോദി സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ഇടതു , വലത് അംഗങ്ങൾ ബഹളമുണ്ടാക്കി സഭയെ
അലങ്കോലമാക്കാനാണ് ശ്രമിച്ചത്.
ബി ജെ പി മുനമ്പത്തെ ഇരകൾക്കൊപ്പം നീതി ലഭിക്കാനായി നിലക്കൊള്ളും.
മണ്ഡലം പ്രസിഡണ്ട് സി.ടി. ജയപ്രകാശ്,
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ്
വാലുമണ്ണിൽ ടി. പി. സുരേഷ് , ഗിരീഷ് തേവള്ളി ,മണ്ഡലം വൈസ് പ്രസിഡണ്ട് രാജൻ കൗസ്തുഭം , എം .സുരേഷ്
പ്രസംഗിച്ചു.
ഷൈലേഷ് സ്വാഗതവും സുബ്രഹ്മണ്യൻ മമ്പാട് നന്ദിയും പറഞ്ഞു.
റാലിക്ക് സജീവൻ കെ സി , ഷാജി, സുബിൻ അഗസ്റ്റ്യൻ, വേലായുധൻ, എം എ രവി നേതൃത്വം നൽകി.
Post a Comment