Dec 14, 2024

എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2024 സ്വാഗത സംഘം രൂപീകരിച്ചു


കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് *ജ്വാല 2024* നു മുന്നോടിയായി സ്വാഗത സംഘ രൂപീകരണയോഗം മുറമ്പാത്തി ഗവണ്മെന്റ് എൽ പി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്  ഉദ്ഘാടനം നിർവഹിച്ചു.  എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ ക്യാമ്പിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ച് അവതരണം നടത്തി. 

മുറമ്പാത്തി ഗവൺമെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ പി, കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോബി, ശ്രീകല, പിടിഎ പ്രസിഡണ്ട് അൻവർ പാണക്കോട്ടിൽ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സുധീർ മുറംമ്പാത്തി , വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സി. മെൽവിൻ എസ് ഐ സി, വായനശാല പ്രസിഡന്റ് സിദ്ദിഖ് മുറമ്പാത്തി, മുൻ പിടിഎ പ്രസിഡണ്ട് ബിജു കാട്ടേക്കുടിയിൽ, അംഗൻവാടി അധ്യാപിക രമ്യ  എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി അധ്യാപകൻ ജിൻസ് ജോസ് ക്യാമ്പിന്റെ വിജയത്തിന് ആവശ്യമായ കമ്മിറ്റികൾ രൂപീകരണം നടത്തി.

 സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, വ്യാപാരി  വ്യവസായി ഏകോപന സമിതി സെക്രട്ടറി ഫിറോസ്,  ഹാരിസ്, സ്കൂൾ അധ്യാപകർ, എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സായ കെവിൻ റോയ്, ഗ്രാഫി മരിയ ബിനോയ്  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ ബിബിൻ  സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിക്കുകയും ഹയർസെക്കൻഡറി വിഭാഗം എച്ച് ഐടിസി റോഷൻ ചാക്കോ ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only